സുപ്രീം കോടതിയിലെ ഹര്‍ജി തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യണം; മാവോയിസത്തിനെതിരായ സര്‍ക്കാര്‍ നിലപാട് ഇടത് നിലപാടിന് വിരുദ്ധം: സി.പി.ഐ

  • Post category:news
  • Reading time:1 min read
You are currently viewing സുപ്രീം കോടതിയിലെ ഹര്‍ജി തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യണം; മാവോയിസത്തിനെതിരായ സര്‍ക്കാര്‍ നിലപാട് ഇടത് നിലപാടിന് വിരുദ്ധം: സി.പി.ഐ

മാവോയിസ്റ്റ് വിഷയത്തിലെ നിലപാടില്‍ സംസ്ഥാന സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു. മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

മാവോയിസത്തിനെതിരെ സുപ്രീകോടതിയില്‍ അപ്പീല്‍ നല്‍കിയത് ശരിയായില്ല. സര്‍ക്കാരിന് അബദ്ധം പറ്റിയെങ്കില്‍ തിരുത്തണം. മാവോയിസ്റ്റ് വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ഇടത് നിലപാടിന് വിരുദ്ധമാണ്. സുപ്രീം കോടതിയിലെ ഹര്‍ജി തിരുത്തുകയോ പിന്‍വലിക്കുകയോ വേണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.

0Shares