സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ആറ് ജഡ്ജിമാര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്‍.

  • Post category:news
  • Reading time:1 min read
You are currently viewing സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ആറ് ജഡ്ജിമാര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്‍.

കൊല്‍ക്കത്ത: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മറ്റ് ആറ് ജഡ്ജിമാര്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടു. ഇവര്‍ക്കെതിരായ കേസ് കഴിയും വരെ ഇവരുടെ വിദേശ യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ജസ്റ്റിസ് കര്‍ണന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ വീടിനെ കോടതിയായി പ്രഖ്യാപിച്ചാണ് ജസ്റ്റിസ് കര്‍ണന്‍ ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാര്‍ക്കും യാത്രാ വിലക്കിന് ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസും മറ്റ് ആറ് ജഡ്ജിമാരും ചേര്‍ന്ന് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുകയും, മാര്‍ച്ച് 31 ന് മുമ്പ് കോടതിയില്‍ ഹാജരാകാനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പറഞ്ഞ സമയത്ത് കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് ജസ്റ്റിസ് കര്‍ണനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. എന്നാല്‍ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നായിരുന്നു കര്‍ണന്റെ നിലപാട്. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഹാജരായ ജസ്റ്റിസ് കര്‍ണന്‍ തന്റെ നിയമപരവും ഭരണനിര്‍വ്വഹണപരവുമായ അധികാരങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് കോടതി തള്ളി.

0Shares