ന്യൂഡല്‍ഹി: സുപ്രീം കോടതി ഗേറ്റിനു മുന്നില്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സ്വയം നിറയൊഴിച്ചു മരിച്ചു. ഡല്‍ഹി സ്വദേശി ചന്ദ്പാല്‍ ആണ് ജീവനൊടുക്കിയത്. സുപ്രീം കോടതിയുടെ ജി ഗേറ്റിനു സമീപത്തുവെച്ച് സര്‍വ്വീസ് റൈഫിള്‍ ഉപയോഗിച്ച് ഇയാള്‍ നിറയൊഴിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
