സുപ്രീംകോടതി ജഡ്ജിമാര്‍ ശുംഭന്‍മാര്‍; ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന് നടന്‍ കൊല്ലം തുളസി

  • Post category:news
  • Reading time:1 min read
You are currently viewing സുപ്രീംകോടതി ജഡ്ജിമാര്‍ ശുംഭന്‍മാര്‍; ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന് നടന്‍ കൊല്ലം തുളസി

കൊല്ലം: ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഒരു ഭാഗം ഡല്‍ഹിക്കും മറ്റൊന്ന് മുഖ്യമന്ത്രി പിണറായി വിജയനും അയച്ചുകൊടുക്കണമെന്ന് നടന്നും ബി.ജെ.പി നേതാവുമായ കൊല്ലം തുളസി. ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുവതി പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ ജഡ്ജിമാരേ അധിക്ഷേപിച്ചാണ് കൊല്ലം തുളസിയുടെ പ്രസംഗം. വിധി പുറപെടുവിച്ച നാലു ജഡ്ജിമാര്‍ ശുഭന്‍മാരാണെന്ന് തുളസി പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി ശ്രീധരന്‍പിളളയായിരുന്നു ജാഥയുടെ ക്യാപ്റ്റന്‍. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപം. അതേസമയം,ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ പന്തളം രാജകുംടുംബത്തിന്റെ ഏകദിന നാമയജ്ഞം ആരംഭിച്ചു. അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതിയും ഏകദിന നാമയജ്ഞത്തില്‍ പങ്കെടുക്കുന്നുണ്ട്. സെക്രട്ടേറിയറ്റിന് മുന്നില്‍ രാവിലെ മുതല്‍ വൈകിട്ട് ആറ് വരെയാണ് യജ്ഞം. പന്തളം രാജപ്രതിനിധി ശശികുമാര്‍ വര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്തു.

0Shares