സുനന്ദ പുഷകര്‍ കേസില്‍ ശശി തരൂരിന് സ്ഥിര ജാമ്യം.ഡല്‍ഹി ചീഫ് മജിസ്ട്രേറ്റ് മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing സുനന്ദ പുഷകര്‍ കേസില്‍ ശശി തരൂരിന് സ്ഥിര ജാമ്യം.ഡല്‍ഹി ചീഫ് മജിസ്ട്രേറ്റ് മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്


ന്യൂഡല്‍ഹി: സുനന്ദ പുഷകര്‍ ആത്മഹത്യ കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി.യുമായ ശശി തരൂരിന് ദില്ലി പാട്യാലാ ഹൗസ് കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. തരൂരിന് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കണം. അതേസമയം, കേസ് ജൂലൈ 26ന് വീണ്ടും പരിഗണിക്കും. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും കോടതിയെ അറിയിക്കാതെ രാജ്യംവിട്ടു പോകരുതെന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതി തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായപ്പോഴാണ് തരൂരിന് സ്ഥിരം ജാമ്യം നല്‍കിയത്. കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിചിരുന്നു, വലിയ സ്വാധീനമുള്ള വ്യക്തികള്‍ക്ക് കേസില്‍ പങ്കുള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം വൈകുന്നുവെന്നാരോപിച്ചായിരുന്നു ഹര്‍ജി.എന്നാല്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ദില്ലി ഹൈക്കോടതി തള്ളി. 2014 ജനുവരി 17-നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനാണ് ആദ്യം കേസെടുത്തതെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ ആത്മഹത്യയായി സ്ഥിരീകരിക്കുകയായിരുന്നു.

0Shares