സുജാത് ബുഖാരിയെ വെടിവെച്ചുകൊന്ന ഭീകരനെ സുരക്ഷാ സൈന്യം തന്നെ വധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സുജാത് ബുഖാരിയെ വെടിവെച്ചുകൊന്ന ഭീകരനെ സുരക്ഷാ സൈന്യം തന്നെ വധിച്ചു

ശ്രീനഗര്‍: റൈസിങ് കശ്മീര്‍ എഡിറ്റര്‍ സുജാത് ബുഖാരിയെ വെടിവെച്ചുകൊന്ന ഭീകരനെ സുരക്ഷാ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. നവീദ് ജാട്ട് എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചേയാണ് ബുഡ്ഗാമില്‍ ഏറ്റുമുട്ടലുണ്ടായത്. ഇതോടെ ബുഖാരി വധക്കേസിലെ രണ്ട് മുഖ്യപ്രതികളേയും സുരക്ഷാ സൈന്യം വധിച്ചു.ലഷ്‌കര്‍ ഭീകരനായ നവീദ് ജാട്ടിനെ സൈന്യം ഇതിനു മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എസ്.എം.എച്ച്.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം ജൂണ്‍ 14 നാണ് ബുഖാരിയെ ജാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം കൊന്നത്.  കേസിലെ മറ്റൊരു പ്രതിയായ ആസാദ് അഹമ്മദ് മാലിക്കിനെ കഴിഞ്ഞ ദിവസം അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചിരുന്നു.

0Shares