സുഖം പ്രാപിച്ച് മെട്രോ മിക്കി; സ്വന്തമാക്കാന്‍ നിരവധിപേര്‍; അവകാശവാദങ്ങളിങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing സുഖം പ്രാപിച്ച് മെട്രോ മിക്കി; സ്വന്തമാക്കാന്‍ നിരവധിപേര്‍; അവകാശവാദങ്ങളിങ്ങനെ

കഴിഞ്ഞ ദിവസം പോലീസിനെയും അഗ്നിശമന സേനാംഗങ്ങളെയും വെള്ളം കുടിപ്പിച്ച വൈറ്റില മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷിച്ചത്. മെട്രോ മിക്കി എന്ന പേരിലാണ് പൂച്ച ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ അതിലും വലിയ രസകരമായ സംഭവമാണ് കേള്‍ക്കുന്നത്. മെട്രോ മിക്കിയെ സ്വന്തമാക്കാന്‍ പലരും രംഗത്തുവരുന്നു.


പൂച്ചയുടെ അവകാശികള്‍ തങ്ങളാണെന്ന് പറഞ്ഞാണ് പലരും വരുന്നത്. പൂച്ച എങ്ങനെ മെട്രോയിലെത്തി എന്ന് ആര്‍ക്കും അറിയില്ല. പനമ്പിള്ളി നഗറിലെ മൃഗാശുപത്രിയിലാണ് മിക്കി ഇപ്പോള്‍ ഉള്ളത്. ആരെങ്കിലും ദത്തെടുക്കുന്നതും കാത്ത് കൂട്ടിലിരിപ്പുണ്ട് മിക്കി. മിക്കിയെ അതിസാഹസികമായി രക്ഷിച്ച അഗ്നിശമന സേനാംഗങ്ങള്‍ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ജസ്റ്റിസ് നാരായണക്കുറുപ്പ് ഉള്‍പ്പെടെ നിരവധി മൃഗസ്‌നേഹികള്‍ വാര്‍ത്തകള്‍ പങ്കുവെച്ചു.

0Shares