സീരിയൽ അഭിനയ രംഗത്ത് നിന്ന് താൽക്കാലികമായി വിട്ടു നിൽക്കുന്നതായി നടി അമ്പിളി ദേവി; കാരണം ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing സീരിയൽ അഭിനയ രംഗത്ത് നിന്ന് താൽക്കാലികമായി വിട്ടു നിൽക്കുന്നതായി നടി അമ്പിളി ദേവി; കാരണം ഇതാണ്

സീരിയൽ രംഗത്തു നിന്ന് താൽക്കാലികമായി വിട്ടു നിൽക്കുന്നതായി നടി അമ്പിളി ദേവി. മൂന്നു മാസം ഗർഭിണിയാണ് താരം. തുർച്ചയായ പരിശോധനകള്‍ ഇനി ആവശ്യമുണ്ട്. ‘‘സ്റ്റെപ്പ് കയറാനും യാത്ര ചെയ്യാനും ബുദ്ധിമുട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ സീരിയലിൽ നിന്നു വിട്ടുനിൽക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. എങ്കിലും മാറിനിൽക്കാതെ പറ്റില്ല.’’– അമ്പിളി പറഞ്ഞു.

ശാരീരികമായ ബുദ്ധിമുട്ടുകൾ കാരണമാണ് തീരുമാനമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ താരം പറഞ്ഞു. പ്രമുഖ ചാനലിലെ ‘സ്ത്രീപദം’ എന്ന സീരിയലിൽ പ്രീതി എന്ന കഥാപാത്രത്തെയാണ് അമ്പിളിദേവി അവതരിപ്പിക്കുന്നത്. തനിക്കു പകരം ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തെ സ്വീകരിക്കണമെന്നും അമ്പിളി പറഞ്ഞു.
സീരിയലിന്‍റെ അണിയറപ്രവർത്തകർക്കും നിർമാതാവിനും നന്ദി അറിയിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. ജനുവരി 25നായിരുന്നു അമ്പിളിദേവിയുടെയും നടൻ ആദിത്യന്‍റെയും വിവാഹം.

0Shares