സീരിയല്‍ നടി തനൂജയ്ക്ക് അഭിനയം മാത്രമല്ല തൊഴില്‍; പയ്യന്നൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി

  • Post category:news
  • Reading time:1 min read
You are currently viewing സീരിയല്‍ നടി തനൂജയ്ക്ക് അഭിനയം മാത്രമല്ല തൊഴില്‍; പയ്യന്നൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി

കണ്ണൂര്‍: ബംഗലുരുവില്‍ നിന്നും 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ മലയാളം സീരിയല്‍ താരത്തെ പോലീസ് പിടികൂടി. തലശ്ശേരി ടെമ്പിള്‍ ഗേറ്റ് പുതിയറോഡിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് കോഴിക്കോട് സ്വദേശിനിയായ തനൂജ (24)യെ ടൗണ്‍ സി.ഐ കെ.ഇ പ്രേമചന്ദ്രനും സംഘവും പിടികൂടിയത്. കവര്‍ച്ചാമുതലുകള്‍ കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ച നിലയിലും കണ്ടെത്തി. ബംഗലുരു കനകപുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് നടി 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കഴിഞ്ഞ സപ്തംബര്‍ 28നാണ് സംഭവം. മലയാളത്തിലെ ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്തിലാണ് ബംഗലുരു ആരോഗ്യ വകുപ്പിലെ ജീവനക്കാരിയുമായ വീട്ടമ്മയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ഒരുമാസം കൊണ്ട് തന്നെ തനൂജ വീട്ടുകാരുടെ വിശ്വസ്തയായി മാറിയിരുന്നു. പിന്നീട് സപ്തംബര്‍ 28 മുതല്‍ ഇവരെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കാണാതായ വിവരമറിയുന്നത്. ജോലിക്ക് നിന്ന വീട്ടില്‍ വ്യാജവിലാസവും ഫോണ്‍ നമ്പറുമാണ് തനൂജ നല്‍കിയത്. ഇത് സംശയത്തിന് ഇട നല്‍കി. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലൂടെ ഒരു ഓട്ടോഡ്രൈവറുമായി പ്രണയത്തിലാണെന്നു മനസിലായി. തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കര്‍ണാടക പോലീസ് ഈ യുവാവിലൂടെ തനൂജ കണ്ണൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് പ്രതിയെ പിടികൂടാന്‍ കണ്ണൂര്‍ ജില്ലാപോലീസിന്റെ സഹായവും തേടി. തനൂജ തലശ്ശേരി ചേറ്റംകുന്നിലും കണ്ണൂരിലും താമസിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. രഹസ്യാന്വേഷണം ഏര്‍പ്പെടുത്തിയ പോലീസ് തനൂജ ചൊവ്വഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ നിന്നെത്തിയ ഉടനെ പിടികൂടുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചാണ് തലശ്ശേരിയില്‍ ഇവര്‍ വാടക വീട് വാങ്ങിയതെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

0Shares