സി.സി.ടി.വി ദൃശ്യങ്ങള്‍ തുണയായി; ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പോലിസ് കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing സി.സി.ടി.വി ദൃശ്യങ്ങള്‍ തുണയായി; ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പോലിസ് കണ്ടെത്തി

ഹൈദരാബാദ്; പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരിച്ചിലിന് വിരാമം. ഹൈദരാബാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളാണ് കുഞ്ഞിനെ കണ്ടെത്താന്‍ പോലീസിനെ ഏറ്റവും കൂടുതല്‍ സഹായിച്ചത്. ആന്ധ്ര കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ബിഡാറില്‍വച്ചാണ് കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയ സ്ത്രീയേയും കണ്ടെത്തിയത്. ഹൈദരാബാദിലെ സര്‍ക്കാര്‍ മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ വച്ച് ഞായറാഴ്ചയായിരുന്നു ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോയത്. കുഞ്ഞിന് വാക്സിനേഷന്‍ നല്‍കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് സ്ത്രീ അമ്മയെ സമീപിക്കുകയായിരുന്നു. ഇവര്‍ ആശുപത്രി ജീവനക്കാരിയാകുമെന്ന് കരുതിയാണ് അമ്മ കുഞ്ഞിനെ കൈമാറിയത്. എന്നാലിവര്‍ കുഞ്ഞുമായി മുങ്ങി. കര്‍ണാടകയിലെ ബിഡാറിലേക്ക് പോകുന്ന ബസില്‍ ഇവര്‍ കയറുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടി. ഈ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. സമാന കേസുകള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നില്‍ ഒരു മാഫിയാസംഘം തന്നെയുണ്ടെന്ന് പോലീസ് പറയുന്നു.

0Shares