
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആകാശവാണിയുടെ മലയാളം വിഭാഗം മുന്‍മേധാവിയുമായ എസ്. ഗോപിനാഥന്‍ നായര്‍ (ഗോപൻ 79) അന്തരിച്ചു. ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു.

ഗോപന്‍ എന്ന പേരിലാണ് ഡൽഹിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. ലഹരിക്ക് എതിരായ കേന്ദ്രസര്‍ക്കാര്‍ പരസ്യമായ ‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ എന്ന പ്രശ്‌സതമായ പരസ്യത്തിന് ശബ്ദം നല്‍കിയതും അദ്ദേഹമായിരുന്നു. രാധയാണ് ഭാര്യ. പ്രമോദ് മകനാണ്. സി.വി. രാമൻ പിള്ളയുടെ തലമുറ അംഗമാണ് ഗോപൻ.
