സി.രാധാകൃഷ്ണന്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്.

  • Post category:news
  • Reading time:1 min read
You are currently viewing സി.രാധാകൃഷ്ണന്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്.

കൊച്ചി: സമസ്ത കേരള സാഹിത്യപരിഷത്തിന്റെ പുതിയ പ്രസിഡന്റായി പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ബാലചന്ദ്രന്‍ വടക്കേടത്തിനെ വൈസ് പ്രസിഡന്റായും ഡോ.ടി.എന്‍. വിശ്വംഭരനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. പി.യു. അമീര്‍, പ്രൊഫ. നെടുമുടി ഹരികുമാര്‍(സെക്രട്ടറി), പ്രൊഫ. പി.എ. ഇബ്രാഹിംകുട്ടി (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. സാഹിത്യ പരിഷത്തിന്റെ നിര്‍വാഹക സമിതി അംഗങ്ങളായി ശ്രീകുമാരന്‍ തമ്പി, കെ.എല്‍. മോഹനവര്‍മ്മ, ആര്‍.കെ.ദാമോദരന്‍, എം. അബ്ദുള്‍ ഹമീദ്, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, വി.വി. പ്രഭാകരന്‍, അഥീന നിരഞ്ജ്, ഖദീജ സെയ്ത് മുഹമ്മദ്, ടി. ജയചന്ദ്രന്‍, എ.കെ. പുതുശ്ശേരി, പി.എന്‍. പ്രസന്നകുമാര്‍, ശ്രീമൂലനഗരം മോഹനന്‍, എന്‍.കെ.എ. ലത്തീഫ്, സിപ്പി പള്ളിപ്പുറം, കെ.എ. സെബാസ്റ്റ്യന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി. പ്രഭാകരന്‍ (കാസര്‍കോട്) ഉത്തര കേരളത്തില്‍ നിന്നുള്ള ഏക നിര്‍വ്വാഹക സമിതി അംഗംകൂടിയാണ്. എറണാകുളം മഹാരാജാസ് കോളോജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ആര്‍.ശ്രീകുമാറായിരുന്നു തിരഞ്ഞെടുപ്പ് വരണാധികാരി. ഫലപ്രഖ്യാപനത്തിന് ശേഷം സമസ്ത കേരള സാഹിത്യപരിഷത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡോ.എം.ലീലാവതിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത സി. രാധാകൃഷ്ണന്‍ ആമുഖ ഭാഷണം നടത്തി.

0Shares