ദില്ലി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ കേന്ദ്ര സര്‍വീസില്‍ നിന്നും അലോക് വര്‍മ്മ രാജിവച്ചു. ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ്സിൻ്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനം കേന്ദ്രം നൽകിയെങ്കിലും ഏറ്റടുക്കാൻ തയ്യാറായില്ല. ഇന്നലെയാണ് അലോക് വര്‍മ്മയെ സി.ബി.ഐയില്‍ നിന്നും മാറ്റാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത സെലക്ഷന് സമിതി തീരുമാനിച്ചത്. തൻ്റെ വാദം കേള്‍ക്കാതെ തനിക്കെതിരെ നടപടിയെടുത്ത ഉന്നതതല സെലക്ഷന് സമിതിയുടെ തീരുമാനത്തിനെതിരെയാണ് രാജി. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്നും അലോക് വര്‍മ്മ ഇന്നലെ പറഞ്ഞിരുന്നു.
സി.ബി.ഐ തലപ്പത്ത് കേന്ദ്രസർക്കാരിൻ്റെ ഇടപെടൽ ഇഷ്ടപ്പെട്ടില്ല; പുതിയ പദവി ഏറ്റെടുക്കാതെ അലോക് വര്‍മ്മ സർവീസിൽ നിന്നും രാജിവെച്ചു