ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഈ വര്‍ഷം കൂടി വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന്‍ നല്‍കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മോഡറേഷന്‍ മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയുള്ള ഫലമാണ് പ്രഖ്യാപിക്കുക. ഇത്തവണ 11 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. രാവിലെ മുതല്‍ Cbseresult.nic.in, Cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും.

നേരത്തെ മോഡറേഷന്‍ അവസാനിപ്പിക്കാന്‍ സി.ബി.എസ്.ഇയും 32 വിദ്യാഭ്യാസ ബോര്‍ഡുകളും ധാരണയിലെത്തിയിരുന്നു. എന്നാല്‍, വിദ്യാര്‍ഥികള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ പരീക്ഷ കഴിഞ്ഞ ശേഷം മോഡറേഷന്‍ ഇല്ലെന്ന് പ്രഖ്യാപിച്ചത് ഏകപക്ഷീയമാണെന്ന് നിരീക്ഷിച്ച ഡല്‍ഹി ഹൈകോടതി, ഈ വര്‍ഷം മോഡറേഷന്‍ തുടരണമെന്ന് ഉത്തരവിട്ടിരുന്നു.