സി.ബി.എസ്.ഇയുടെ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു;83.4 % വിജയം

  • Post category:news
  • Reading time:1 min read
You are currently viewing സി.ബി.എസ്.ഇയുടെ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു;83.4 % വിജയം

സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്സൈറ്റിൽ 12ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ ലഭ്യമാകും. 83.4 % വിജയം. കെ.വി സ്കൂളുകൾക്ക് 98.54%. ജവഹർ നവോദയ സ്ക‌ൂളുകൾക്ക് 96.62%. ഹൻസിക ശുക്ലയ്ക്കും കരിഷ്മ അറോറയ്ക്കും രാജ്യത്ത് ഒന്നാം റാങ്ക്. 499 മാർക്ക്.

ഹാൻസിക ശുക്ല ഗാസിയബാദ് ഡൽഹി പബ്ലിക് സ്കൂളിലെയും കരിഷ്മ അറോറ മുസഫർനഗറിലെയും വിദ്യാർഥിനികളാണ്. റീജനിൽ ഒന്നാമത് തിരുവനന്തപുരം– 98.2% ചെന്നൈ–92.93%. 18 വിദ്യാർഥികൾക്ക് 497 മാർക്ക്. അതിൽ 11 പെൺകുട്ടികൾ.

 

മേയ് മൂന്നാം വാരത്തോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സിബിഎസ്ഇ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പരീക്ഷാഫലങ്ങൾ നേരത്തേയാക്കാൻ പിന്നീടു തീരുമാനിക്കുകയായിരുന്നു.

0Shares