കൊല്ലം: സി.പി.ഐ 23-ാം പാര്‍ട്ടി കോൺഗ്രസ്സിന് പതാകഉയർന്നു. സ്വയംവിമര്‍ശനവുമായി സംഘടനാ റിപ്പോര്‍ട്ട് എന്നതും പാർട്ടിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. വ്യക്തികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നത് വിഭാഗീയതക്ക് ഇടയാക്കുന്നതായും ചില നേതാക്കള്‍ ദ്വീപുകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. അവരെ ചോദ്യംചെയ്യാന്‍ അണികള്‍ ഭയപ്പെടുന്നു. പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്വം മറക്കുന്നു. സ്ത്രീധനം വാങ്ങുന്ന പ്രവണത പോലും പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലുണ്ടെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ സമര രീതികള്‍ മാറണമെന്നും വ്യക്തികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വേണ്ടെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് . കേഡര്‍ സംവിധാനത്തില്‍ വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്ഥാപനം കടന്നും പ്രവര്‍ത്തനം താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കണം, പാര്‍ട്ടിയുടെ സമര രീതികള്‍ മാറണം, കോലം കത്തിക്കല്‍ പോലുള്ളവ ഇനി വേണ്ടെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് ഉയര്‍ന്നുവരുന്ന സമരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്ന് ഇന്നലെ ആരംഭിച്ച പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. ദളിത്, പരിസ്ഥിതി, നവസാമ്ബത്തിക നയങ്ങള്‍, കാര്‍ഷിക പ്രശ്നങ്ങള്‍ എന്നിവയില്‍ രാജ്യമെങ്ങും പലതരത്തിലുള്ള സമരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍, സി.പി.ഐ.യ്ക്ക് അത് കാര്യമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പാര്‍ട്ടിനേതാക്കള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചു.
പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യങ്ങള്‍ ഇതിനുകാരണമാണ്. ജെ.എന്‍.യു.വില്‍ സി.പി.ഐ.യുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫ്. നേതാവായ കനയ്യ കുമാറിനെ പോലുള്ളവര്‍ ഉയര്‍ത്തിവിട്ട പ്രക്ഷോഭം രാജ്യമെങ്ങും വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ദളിത് സമരങ്ങളിലും ഇതാണുണ്ടായത്. രാജ്യത്ത് ദളിത് സംഘടനകള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാനും കഴിയുന്നില്ല. പാര്‍ട്ടിയുടെ അടിസ്ഥാനപിന്തുണക്കാരായ ദളിത് വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകലുകയും ജാതി സംഘടകളിലേക്ക് എത്തുകയും ചെയ്യുന്നു. പാര്‍ട്ടിക്ക് ഭരണമുള്ള കേരളത്തില്‍ ഭൂമികേസുകളില്‍ തുടര്‍ച്ചയായി ഉണ്ടായ പരാജയം നാണക്കേടുണ്ടാക്കിയതായും വിമര്‍ശനമുയര്‍ന്നിരുന്നു.
സി.പി.ഐ 23-ാം പാര്‍ട്ടി കോൺഗ്രസ്സിന് പതാകഉയർന്നു; സ്വയംവിമര്‍ശനവുമായി സംഘടനാ റിപ്പോർട്ടും