സി. പി. ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി തലവന്‍ കാളിദാസ് അട്ടപ്പാടിയില്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing സി. പി. ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി തലവന്‍ കാളിദാസ് അട്ടപ്പാടിയില്‍ പിടിയില്‍

അഗളി: സി. പി. ഐ മാവോയിസ്റ്റ് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി അംഗവും പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ നേതൃസ്ഥാനവും വഹിച്ചിരുന്ന കാളിദാസ് (ശേഖര്‍-47) അട്ടപ്പാടിയില്‍ പോലീസ് പിടിയിലായി. ഇന്നലെ രാവിലെയാണ് അഗളി ഡി. വൈ. എസ്പി ടി. കെ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം കാളിദാസിനെ പിടികൂടിയത്. ഇയാളില്‍നിന്നു തോക്കും ലാപ്‌ടോപും രേഖകളും കണ്ടെടുത്തായാണ് വിവരം. അട്ടപ്പാടിയിലെ അഗളിയില്‍ നിന്ന് 9 കിലോമീറ്റര്‍ ദൂരെ തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മൂലക്കൊമ്പില്‍ നിന്നാണ് കാളിദാസ് പിടിയിലായത്. ഷോളയൂര്‍ സ്റ്റേഷനില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്.

തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ പരമകുടി പുന്നയ്യാപുരം സ്വദേശിയാണ് കാളിദാസ്. 1997 മുതല്‍ തമിഴ്‌നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. പരിക്കും രോഗവും കാരണം അവശനായ കാളിദാസ് കീഴടങ്ങാന്‍ സാധ്യതയുണ്ടെന്ന് തമിഴ്‌നാട് പോലീസിന് സൂചന ലഭിച്ചിരുന്നു.

0Shares