
ബെംഗളൂരുവില മല്ലേശ്വരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കർണാടക സി.പി.ഐയുടെ കർണാടക സംസ്ഥാന കമ്മിറ്റി ഓഫീസായ ഘാട്ടെ ഭവന് അജ്ഞാതർ തീവച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തീ പിടിത്തത്തിൽ ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആറ് ബൈക്കുകളും കെട്ടിടത്തിന്‍റെ ഒരു ഭാഗവും കത്തിനശിച്ചു.

സംഭവ സമയം ഓഫീസിലുണ്ടായിരുന്ന സി.പി.ഐ പ്രവര്‍ത്തകരാണ് തീയണച്ചത്. സി.പി.ഐ നൽകിയ പരാതിയെ തുടർന്ന് ബംഗളുരു പോലീസ് അന്വേഷണം ആരംഭിച്ചു. പൗരത്വ നിയമ പ്രതിഷേധത്തിൽ മംഗളൂരുവിൽ നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധം നടത്തിയതിനാലാണ് ആക്രമണമെന്നും സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരെന്ന് സി.പി.ഐ എം.പി ബിനോയ് വിശ്വം ആരോപിച്ചു. പാർട്ടി ഓഫീസ് കത്തിച്ചത് കൊണ്ട് കമ്യൂണിസ്റ്റുകാർ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്മതാക്കി.
