കണ്ണൂര്‍: സി.പി.എമ്മിൻ്റെ കാപാലിക രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ജനകീയമായി പ്രതിരോധിക്കുമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് പറഞ്ഞു. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന നവദര്‍ശന്‍ യാത്രയുടെ എട്ടാം ദിവസത്തെ പര്യടന പരിപാടിയുടെ സമാപനസമ്മേളനം പെരിങ്ങത്തൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം. കണ്ണൂരെന്ന് കേള്‍ക്കുമ്പോള്‍ പുറമെ നിന്നുള്ളവര്‍ക്ക് കൊലപാതക രാഷ്ട്രീയത്തിൻ്റെ നാടെന്ന ചിന്തയാണ് ഓടിവരിക. അതിന് കാരണം സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന കൊലക്കത്തി രാഷ്ട്രീയമാണ്. നിരപരാധിയായ ഷുഹൈബിനെ പോലും കൊന്നൊടുക്കിയ സി.പി.എമ്മിന്റെ കാപാലിക രാഷ്ട്രീയത്തിന് ജനാധിപത്യ വിശ്വാസികള്‍ മറുപടി നല്‍കണം. കണ്ണൂരിൻ്റെ മണ്ണില്‍ നിന്നും കൊലപാതക രാഷ്ട്രീയം തുടച്ചുമാറ്റപ്പെടണമെന്നും വി വി പ്രകാശ് പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് കെ.പി ഹാഷിം അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, മുന്‍ എം.എല്‍.എ കെ ടി കുഞ്ഞഹമ്മദ്, കെ.പി.സാജു, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുല്‍ റഷീദ്, രജിത്ത് നാറാത്ത്, സുരേഷ് ബാബു എളയാവൂര്‍, കെ.രമേശന്‍, പി.പി.സിദ്ദീഖ്, വി.സുരേന്ദ്രന്‍, എന്‍.പി ശ്രീധരന്‍, കെ.സി ഗണേശന്‍, സന്തോഷ് കണ്ണമ്പള്ളി, വി.വി.പുരുഷോത്തമന്‍, ഹരിദാസ് മൊകേരി, രാജേഷ് കരിയാട്, വി.പി ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.
സി.പി.എമ്മിൻ്റെ കാപാലിക രാഷ്ട്രീയത്തെ ജനകീയമായി പ്രതിരോധിക്കുമെന്ന് വി.വി പ്രകാശ്