സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ രാജ്യസഭാ എം.പി ഋതബ്രത ബാനര്‍ജിക്കെതിരെ ലൈംഗികാരോപണവും; വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന് യുവതി

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ രാജ്യസഭാ എം.പി ഋതബ്രത ബാനര്‍ജിക്കെതിരെ ലൈംഗികാരോപണവും; വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന് യുവതി

ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എം.പി ഋതബ്രത ബാനര്‍ജിക്കെതിരെ ലൈംഗികാരോപണവും. ബലുര്‍ഘട്ടിലെ നമ്രത ദത്ത എന്ന യുവതിയാണ് എം.പിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ഋതബ്രത തന്നെ 37 കാരനായ ഋതബ്രത ബാനര്‍ജി പീഡിപ്പിച്ചുവെന്നാണ് പരാതി. ഋതബ്രതയുടെ ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ വച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി പോലീസിനു നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ട്വിറ്ററില്‍ മേനകാ ഗാന്ധിയടക്കമുള്ള നേതാക്കളോടായി ഇക്കാര്യം യുവതി വെളിപ്പെടുത്തുകയും ചെയ്തു. ഡല്‍ഹിയിലെ സൗത്ത് അവന്യുവിലുള്ള 104ാം നമ്പര്‍ ഫ്‌ളാറ്റില്‍ വച്ചാണ് താന്‍ പീഡനത്തിന് ഇരായായതെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ 2.5 ലക്ഷം രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു. വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ തന്റെ ജീവന് വരെ ഭീഷണി ഉയര്‍ന്നുവെന്നു വെളിപ്പെടുത്തിയ നമ്രത കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി.എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും ഋതബ്രത പറയുന്നു ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് ഋതബ്രതയെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയത്. പ്രാകാശ് കാരാട്ടിന്റെ കടുത്ത വിമര്‍ശകനായിരുന്ന ഋതബ്രതയെ ആഡംബര ജീവിതത്തിനും മോശം പെരുമാറ്റം കാരണവുമാണ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

0Shares