
കൊച്ചി: മഞ്ച് വാങ്ങി കൊടുത്ത് അഞ്ചാം ക്ലാസുകാരിയില്‍ നിന്നും ലൈംഗിക സുഖം തേടുമെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മുഹമ്മദ് ഫര്‍ഹാദ് എന്ന യുവാവിന്റെ കുടുംബാംഗങ്ങളെ കഴിഞ്ഞദിവസം മലപ്പുറം സി. ഐ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്, കേരള സര്‍ക്കാര്‍ മുസ്ലിം വിരുദ്ധരാണ് എന്ന് സ്ഥാപിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് വി. ആര്‍ അനൂപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍, ഫര്‍ഹാദിന്റെ കുടുംബത്തെ ഇരവാദത്തില്‍ ഉള്‍പ്പെടുത്താനോ പോലീസ് നടപടിയെ ഭരണകൂട ഭീകരതയായോ മുസ്ലിം വിരുദ്ധമായോ കാണാനാകില്ല എന്ന് സ്ഥാപിക്കുകയാണ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ രശ്മി ആര്‍. നായര്‍.
രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭീമമായ അളവില്‍ ന്യൂനപക്ഷ വോട്ടുകള്‍ സിപിഎംലേക്ക് വന്നു എന്നുള്ള വിലയിരുത്തലുകള്‍ വന്ന ദിവസം മുതല്‍ നാട്ടിലുള്ള കോണ്‍ഗ്രസ്സുകാര്‍ മുഴുവന്‍ മുസ്ലീം സ്വത്വ സംരക്ഷകര്‍ ആണ് എന്തിനു സാക്ഷാല്‍ ചെന്നിത്തല വരെ മുസ്ലീം സംരക്ഷകന്‍ ആയി. അതിന്റെ തുടര്‍ച്ചയുടെ ഭാഗമായി ഈ അടുത്ത് നടന്ന ഒരു സംഭവം പറയാം .
സോഷ്യല്‍ മീഡിയയില്‍ അത്യാവശ്യം വായിക്കപ്പെടുന്ന താരതമ്യേനെ ലോജിക്കലായി പൊതുവിഷയങ്ങളില്‍ ഇടപെടുന്ന രണ്ടു കോണ്‍ഗ്രസ്സുകാരാണ് അനൂപ് V. R ഉം V. T ബല്‍റാമും . യുക്തിവാദി രവിചന്ദ്രന്റെ ഒരു പോസ്റ്റ് ബല്‍റാം പോസ്റ്റ് ചെയ്യുന്നു അതിലെ മുസ്ലീം വിരുദ്ധത ഭൂതക്കണ്ണാടിയില്‍ കണ്ടുപിടിച്ചു അനൂപ് വിമര്‍ശിക്കുന്നു ബല്‍റാം മറുപടി പറയുന്നു പിന്നെ രണ്ടാളും ഒരു യോജിപ്പില്‍ എത്തുന്നു . തുടര്‍ന്ന് താന്‍ മുസ്ലീം സംഘടനകളുടെ യോഗങ്ങളില്‍ മാത്രം പങ്കെടുക്കുന്നു എന്ന് പറഞ്ഞു ആളുകള്‍ വിമര്‍ശിക്കുന്നു എന്ന് പറഞ്ഞ് തുടങ്ങി അനൂപ് എഴുതുന്നു രഥയാത്ര മുതല്‍ ഹാദിയ വരെ ഈ സംവാദങ്ങളില്‍ വിഷയങ്ങള്‍ പലതാണ് പക്ഷെ ഒരു പൊതു സ്വഭാവമുണ്ട് എല്ലാത്തിലും ടാര്‍ഗറ്റ് സി. പി.എം മുസ്ലീം വിരുദ്ധം ആണെന്ന് സ്ഥാപിക്കുക . അതവരുടെ രാഷ്ട്രീയം അവര്‍ക്കതിനു സ്വാതന്ത്ര്യവും ഉണ്ട് മറ്റുള്ളവര്‍ക്ക് അതിനെ വിമര്‍ശിക്കാനും സ്വാതന്ത്ര്യം ഉണ്ട്.
എന്നാല്‍ ഇന്ന് അനൂപ് V. Rന്റെ പോസ്റ്റ് വായിച്ചു ഞാന്‍ ശരിക്കും ഞെട്ടി. അഞ്ചു വയസുകാരിയായ ഒരു കുട്ടിയോട് തനിക്കു കാമം തോനുന്നുണ്ട് എന്ന് പരസ്യമായി പറഞ്ഞതിന്റെ പേരില്‍ നിയമനടപടി നേരിടുന്ന ഫര്‍ഹാദിന്റെ മാതാപിതാക്കളോട് C. I സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരിക്കുന്നു അനൂപ് അതിനെ നിര്‍വചിച്ചത് പിണറായി വിജയന്‍റെ ഭരണകൂട ഭീകരത ആയിട്ടാണ് . ഫര്‍ഹാദ് എന്തെങ്കിലും ചെയ്തെന്നോ അങ്ങനെ ഒരു അഞ്ചു വയസുകാരി ഉണ്ടെന്നോ അയാളെ മോബ് ലിഞ്ചിംഗ് ചെയ്യണമെന്നോ ഒന്നും എനിക്ക് അഭിപ്രായമില്ല പക്ഷെ അയാള്‍ പറഞ്ഞത് ഒരു മനോനിലയാണ് നമ്മള്‍ ജീവിക്കുന്ന രാജ്യത്ത് തീര്‍ത്തും കുറ്റകരമായ ഒരു മനോനില , ഇവിടെയെന്നല്ല ലോകം മുഴുവന്‍ അത് അങ്ങനെ തന്നെ. ആ മനോനിലയുടെ പേരില്‍ നിയമനടപടി നേരിടുന്ന ഒരാളുടെ മാതാപിതാക്കളെ അങ്ങനെ ഒരു ഇര ഉണ്ടോ എന്ന് കണ്ടെത്താനുള്ള സാധ്യതകള്‍ ചോദിച്ചറിയാനോ മൊഴിയെടുക്കാനോ എന്തോ ആയിക്കൊള്ളട്ടെ നാളെ സ്റെഷനിലേക്ക് വരണം എന്ന് പറഞ്ഞെങ്കില്‍ പോലീസ് അവരുടെ പണിഎടുക്കുന്നുണ്ട് എന്നതില്‍ കുറവോ കൂടുതലോ അതില്‍ ഒന്നും ഇല്ല.അതില്‍ രസകരമായ വസ്തുത എന്താണെന്ന് വച്ചാല്‍ എന്തിനാണ് പോലീസ് വിളിപ്പിച്ചത് എന്ന് മാത്രം പോസ്റ്റില്‍ ഇല്ല അതങ്ങ് വിഴുങ്ങി.
നിങ്ങള്‍ സി. പി. എംന്റെ മുസ്ലീം വിരുദ്ധത ഒക്കെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കൂ അതില്‍ എല്ലാ ആശംസകളും അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു കൂടുതല്‍ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടട്ടെ. പക്ഷെ അതിനു വേണ്ടി ഹിന്ദു പീഡോ മുസ്ലീം പീഡോ ക്രിസ്ത്യന്‍ പീഡോ, സി. പി. എംനു ഇസ്ലാംപീഡോഫോബിയ എന്നൊക്കെ പറഞ്ഞിറങ്ങിയാല്‍ അതില്‍ സംവാദ സാധ്യതയൊന്നും ഇല്ല എന്ന് മാത്രമല്ല ഓട് മലരേ കണ്ടം വഴി എന്നതില്‍ കുറഞ്ഞു ഒരു പ്രതികരണവും ഇല്ല.
