സി.പി.എമ്മിനെ പുകഴ്ത്തി കാനം രാജേന്ദ്രന്‍; പി.കെ ശശിക്കെതിരായ പാര്‍ടി നടപടി മാതൃകാപരമെന്നും മറ്റൊരുപാര്‍ടിയും ഇതുപോലെ ചെയ്തില്ലെന്നും കാനം

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എമ്മിനെ പുകഴ്ത്തി കാനം രാജേന്ദ്രന്‍; പി.കെ ശശിക്കെതിരായ പാര്‍ടി നടപടി മാതൃകാപരമെന്നും മറ്റൊരുപാര്‍ടിയും ഇതുപോലെ ചെയ്തില്ലെന്നും കാനം

തിരുവനന്തപുരം: സി.പി.എമ്മിനെ പുകഴ്ത്തി  കാനം രാജേന്ദ്രന്റെ പ്രതികരണം. പി.കെ ശശിക്കെതിരായ സി.പി.എം നടപടി മാതൃകാപരമെന്നും പല പാര്‍ട്ടികളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ സി.പി.എം എടുത്ത പോലൊരു നടപടി ആരും എടുത്തിട്ടില്ലെന്നും കാനം പറഞ്ഞു.ലൈംഗികാതിക്രമ പരാതിയില്‍ പി.കെ ശശിയെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതാണ് അച്ചടക്കനടപടി. ശശിയുടെ വിശദീകരണം ചര്‍ച്ച ചെയ്ത ശേഷമാണ് കമ്മിറ്റി നടപടിയെടുത്തത്. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലാണ് നടപടി. നിലവില്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പി.കെ.ശശി.

0Shares