ചെറുപുഴ: ഷുഹൈബ് വധക്കേസില്‍സി.പി.എം സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി നയിക്കുന്ന നവദര്‍ശന്‍ യാത്രയുടെ ചെറുപുഴ പാടിയോട്ട് ചാലിലെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം നടന്നാല്‍ ഉന്നത നേതാക്കള്‍ പ്രതികളാകുമെന്ന ഭയത്താലാണ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നത്. കൊലയാളികളെയും ക്രിമിനലുകളെയും പ്രോല്‍സാഹിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നത് കുറ്റവാളികളെ സംരക്ഷിക്കുക എന്നത് സര്‍ക്കാറിന്റെ നയമാക്കി മാറ്റിയിരിക്കുകയാണ് പിണറായി. കോടതി ശിക്ഷിച്ചവരെ പോലും ജയില്‍ മോചിപ്പിക്കുന്നതിന് പരിശ്രമിക്കുന്നത് എന്തൊരു ധാര്‍മ്മികതയില്ലാത്ത നടപടിയാണ് .ജനാധിപത്യത്തിന് അപമാനകരമായ സമീപനവുമായി ഗവണ്‍മെന്റ് മുന്നോട്ട് പോകുകയാണ്.
എല്ലാ കാര്യത്തിലും നരേന്ദ്ര മോദിയുടെ യഥാര്‍ത്ഥ സഹപ്രവര്‍ത്തകനായി പിണറായി മാറിയിരിക്കുകയാണ്. മദ്യ മുതലാളിമാര്‍ക്ക് കൊടുത്ത വാഗ്ദാനം മാത്രം പാലിച്ച ഒരു സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. കീഴാറ്റൂരിലെ സമരക്കാര്‍ക്ക് നേരെ സി.പി.എം മാടമ്പിത്തരമാണ് കാണിക്കുന്നത് എന്നും വി.എം സുധീരന്‍ പറഞ്ഞു. ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രവി പൊന്നം വയല്‍ അധ്യക്ഷനായി. യാത്രാ നായകന്‍ സതീശന്‍ പാച്ചേനിയെ കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ കെ.പി കുഞ്ഞിക്കണ്ണന്‍, എം നാരായണന്‍കുട്ടി, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ്, കെ.കെ.സുരേഷ് കുമാര്‍, കെ.ബ്രിജേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സി.പി.എം സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന് വി.എം സുധീരന്‍