സി.പി.എം പ്രവർത്തകനെ ആക്രമിച്ച സംഭവം; പന്തളത്ത് ഹർത്താൽ

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എം പ്രവർത്തകനെ ആക്രമിച്ച സംഭവം; പന്തളത്ത് ഹർത്താൽ

പന്തളം( പത്തനംതിട്ട): സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച്‌ പന്തളത്ത് സി.പി.എം ഹർത്താൽ. വൈകിട്ട് ആറുവരെ പന്തളം നഗരപരിധിയിലാണ് ഹർത്താലിന് . ആഹ്വാനം ചെയ്തിരിക്കുന്നത്. സി.പി.എം ഓഫിസിന് മുന്നില്‍ വച്ച്‌ രാത്രി എട്ടുമണിയോടെയാണ് ലോക്കല്‍ കമ്മിറ്റി അംഗം ജയപ്രസാദിനെ ഓട്ടോറിക്ഷയില്‍ എത്തിയ സംഘം ആക്രമിച്ചത്. ആക്രമത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ജയപ്രസാദിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ എസ്‌.ഡി.പി.ഐ ആണെന്ന് സി.പി.എം ആരോപിച്ചു.

0Shares