സി.പി.എം ക്ലീന്‍ഷീറ്റ് നല്‍കിയിട്ടും പി.കെ ശശിക്ക് രക്ഷയില്ല; പരാതിക്കാരി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എം ക്ലീന്‍ഷീറ്റ് നല്‍കിയിട്ടും പി.കെ ശശിക്ക് രക്ഷയില്ല; പരാതിക്കാരി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

ന്യൂഡല്‍ഹി: ലൈംഗിക പീഡനപരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം എല്‍ എ പി.കെ ശശിക്ക് സി.പി.എം ക്ലീന്‍ഷീറ്റ് നല്‍കിയിട്ടും രക്ഷയില്ല. പി.കെ ശശിക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പരാതിക്കാരി രംഗത്ത്. പെണ്‍കുട്ടി വീണ്ടും സി.പി.എം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് നീക്കം.പി.കെ ശശിക്കെതിരായ പരാതി ഇന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി പരിഗണിക്കും. ലൈംഗീക പീഢന പരാതി ഗൗരവമായി പരിഗണിക്കാതെയാണ് ആറുമാസത്തെ സസ്പന്‍ഷന്‍ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ പരാതിയാണ് യോഗം പരിഗണിക്കുക. പുനഃപരിശേധിക്കേണ്ട സാഹചര്യമില്ലന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. അതേസമയം ശശിക്കെതിരെ ശക്തമായ നടപടി വേണമെന്ന് വി.എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു. സ്ത്രീപക്ഷത്തുനിന്നുള്ള നിലപാട് സ്വീകരിക്കണമെന്നാണ് വി.എസിന്റെ കത്തിലെ ആവശ്യം. നേരത്തെയും വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തില്‍ ഇടപെട്ടതും തുടര്‍നടപടിയുണ്ടായതും.

0Shares