സി.എ.ജി റിപ്പോര്‍ട്ട് തെറ്റ്; ആയുധങ്ങള്‍ നഷ്ടമായില്ലെന്ന് പോലീസ്; റൈഫിളുകള്‍ വീണ്ടും പരിശോധിക്കാന്‍ ഒരുങ്ങി ക്രൈം ബ്രാഞ്ച്

  • Post category:news
  • Reading time:1 min read
You are currently viewing സി.എ.ജി റിപ്പോര്‍ട്ട് തെറ്റ്; ആയുധങ്ങള്‍ നഷ്ടമായില്ലെന്ന് പോലീസ്; റൈഫിളുകള്‍ വീണ്ടും പരിശോധിക്കാന്‍ ഒരുങ്ങി ക്രൈം ബ്രാഞ്ച്

സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന പ്രകാരം ആയുധങ്ങള്‍ നഷ്ടമായിട്ടില്ലെന്ന് പോലീസ്. പരിശോധനയില്‍ ആയുധങ്ങളുടെ കുറവ് കണ്ടെത്തിയില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ആയുധങ്ങള്‍ വീണ്ടും പരിശോധിക്കുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. ബറ്റാലിയനുകളിലും എ.ആര്‍ ക്യാംപുകളിലുമുള്ള ആയുധങ്ങള്‍ ഹാജരാക്കണമെന്നും എസ്.എ.പി കമാന്‍ഡിന് ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കി.

സി.എ.ജി റിപ്പോര്‍ട്ടില്‍ കാണാനില്ലെന്ന് രേഖപ്പെടുത്തിയ ഓട്ടോ റൈഫിളുകള്‍ ആദ്യം ഹാജരാക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പോലീസിനെതിരെ ഉന്നയിച്ചിരിക്കുന്നത്. പോലീസിന്‍റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതര വെളിപ്പെടുത്തലുകളും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം കാണാതായി എന്നു പറയപ്പെടുന്ന ഉണ്ടകളിലെ ഈയം ഉരുക്കിവിറ്റതായി ക്രൈം ബ്രാഞ്ചിന് റിപ്പോര്‍ട്ട് ലഭിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

0Shares