
ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സി.ആര്.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം. 18 ജവാന്മാര് കൊല്ലപ്പെട്ടു.
വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ സൈനികര്‍ക്ക് നേരെ ഭീകരവാദികൾ വെടിയുതിർക്കുകയുമായിരുന്നു. 44-ഓളം ജവാന്മാര്ക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്.
