കല്‍പ്പറ്റ: സിവില്‍ സര്‍വ്വീസ് പരീക്ഷയിൽ വിജയം നേടിയ അഡ്വ.ദേവിക നിരഞ്ജന വയനാടിന് അഭിമാനമായി. 605 -ാം റാങ്കുകാരിയായ നിരഞ്ജന ഇത് മൂന്നാം ശ്രമത്തിലാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. ബാംഗ്ളൂര്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള നിയമബിരുദധാരി കൂടിയാണ് ദേവിക നിരഞ്ജന. അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
പനമരം സ്വദേശി എന്‍. സുരാജിന്റെയും ഡോ: സുലോചനനയുടെയും ഏക മകളാണ് ദേവകി നിരഞ്ഞ്ജന. അച്ഛൻ മുന്‍ പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടറായി വിരമിച്ചു. ‘അമ്മ പനമരത്തെ ബയോ ഹോം ഹോമിയോ ക്ലിനിക് നടത്തിവരികയാണ്.
സിവില്‍ സര്‍വ്വീസ് പരീക്ഷയിൽ വിജയം നേടിയ അഡ്വ. ദേവിക നിരഞ്ജന വയനാടിന് അഭിമാനമായി