സിറിയയില്‍ ആക്രമണം നടത്തിയ ട്രംപ് ഭരണകൂടത്തിനെതിരെ അറബ് രാഷ്ട്രങ്ങള്‍.

  • Post category:news
  • Reading time:1 min read
You are currently viewing സിറിയയില്‍ ആക്രമണം നടത്തിയ ട്രംപ് ഭരണകൂടത്തിനെതിരെ അറബ് രാഷ്ട്രങ്ങള്‍.

സിറിയ: സിറിയയില്‍ അമേരിക്ക നടത്തിയ അപ്രതീക്ഷിത മിസൈലാക്രമണത്തിനെതിരെ ട്രംപിന് കടുത്ത മുന്നറിയിപ്പുമായി വിവിധ ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. വിമതര്‍ കൈയ്യടക്കി വച്ച സിറിയയില്‍ മാസങ്ങളോളം ബോംബാക്രമണങ്ങള്‍ നടന്നിരുന്നു. അശാന്തിയുടെ മൗനം കെട്ടികിടന്ന സിറിയയില്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം നൂറുകണക്കിന് മനുഷ്യരാണ് മരിച്ചു വീണത്. ഒരു ഇടവേളയ്ക്കുശേഷം എല്ലാം ശാന്തമായി എന്ന് കരുതിയിരുന്ന പാവം സിറിയന്‍ ജനതയ്ക്കുമേല്‍ സരിന്‍ എന്ന വിഷവാതകം വര്‍ഷിച്ചതാണ് സിറിയന്‍ പ്രസിഡന്റ് ബാഷല്‍ അല്‍ ആസാദ് വീണ്ടും ഒരു ഭീകര യുദ്ധത്തിന് തുടക്കമിട്ടത്.

നൂറോളം പേര്‍ മരിച്ച സരില്‍ രാസായുധ പ്രയോഗത്തിനു തിരിച്ചടിയായി സിറിയന്‍ ജനതയ്ക്ക് വേണ്ടിയെന്ന പ്രസ്താവനയില്‍ സിറിയന്‍ സൈന്യത്തിനു നേരെ മിസൈലാക്രമണം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വക പ്രത്യാഘാതം നടത്തി. എന്നാല്‍ ട്രംപിന്‌റെ ഈ നീക്കത്തിനെതിരെ അറബ് രാഷ്ട്രങ്ങള്‍ താക്കീത് നല്‍കിയിരുന്നു. ഇനിയും സിറിയ ആക്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അമേരിക്കയും അനുഭവിക്കേണ്ടി വരുമെന്ന് റഷ്യയും ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മുന്നറിയിപ്പിനെ തള്ളിക്കളഞ്ഞ അമേരിക്ക ആവശ്യമെങ്കില്‍ തങ്ങള്‍ ഇനിയും സിറിയയില്‍ ആക്രമണം നടത്തുമെന്നും. ആസാദിനുള്ള പിന്തുണ ഇനിയും പിന്‍വലിച്ചില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ സമ്മര്‍ദം ഏര്‍പ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

0Shares