സിറിയയിലെ രാസായുധ പ്രയോഗം: കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നത് വിഷവാതകം ശ്വസിച്ച്. വായില്‍ നുര വന്നും രക്തം ചര്‍ദ്ദിച്ചും മരണത്തോട് മല്ലിടിച്ച് നിരവധി കുരുന്നുകള്‍.

  • Post category:news
  • Reading time:1 min read
You are currently viewing സിറിയയിലെ രാസായുധ പ്രയോഗം: കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നത് വിഷവാതകം ശ്വസിച്ച്. വായില്‍ നുര വന്നും രക്തം ചര്‍ദ്ദിച്ചും മരണത്തോട് മല്ലിടിച്ച് നിരവധി കുരുന്നുകള്‍.

സിറിയ: സിറിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ രാസായുധ പ്രയോഗത്തില്‍ നിരവധിപേര്‍ മരിക്കാനിടയായ സംഭവം സിറിയന്‍ ജനതയോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. യുദ്ധ വിമാനങ്ങള്‍ വഴി രാസായുധം നടത്തിയതിനാല്‍ പ്രദേശത്ത് പടര്‍ന്ന വിഷവാതകം ശ്വസിച്ച് കുട്ടികളടക്കം നൂറിലധികം പേരാണ് മരിച്ചത്. നിരവധിപേര്‍ ഇപ്പോഴും ചികിത്സ തേടി ആശുപത്രിയിലെത്തുന്നുണ്ടെങ്കിലും ആശുപത്രികളില്‍ വേണ്ട സുശ്രൂഷകളോ ചികിത്സയോ ലഭിക്കുന്നില്ലെന്ന് മാത്രമല്ല ഇവര്‍ക്ക് വേണ്ട സ്ഥല പരിമിതി പോലുമില്ലെന്നാണ് മറ്റൊരു വാസ്ഥവം. വിഷവാതകം ശ്വസിച്ച് നിരവധി കുട്ടികള്‍ വായില്‍ നുരവന്നും രക്തം ചര്‍ദ്ദിച്ചുമാണ് മരിച്ചത്.

ചികിത്സ തേടി എത്തുന്നവരില്‍ കൂടുതലും വിഷവാതകം ശ്വസിച്ചവര്‍ തന്നെയാണ്. എന്നാല്‍ സിറിയയില്‍ നടക്കുന്ന ഇത്തരം മനുഷ്യത്വരഹിതമായ അക്രമങ്ങള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുണ്ടെങ്കിലും കാര്യമായ സംരക്ഷണം ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ കാര്യക്ഷമമാക്കാത്തതാണ് ഇവിടുത്തെ കുരുന്നു ജീവനുകള്‍ ഇത്രയും മോശമായ സാഹചര്യം തരണം ചെയ്യേണ്ടി വരുന്നത്. സിറിയയിലെ വിമത മേഖലയായ ഇദ്‌ലിബിലെ ഖാന്‍ ഷെയ്ഖൂനിലാണ് കഴിഞ്ഞ ആറു വര്‍ഷമുണ്ടായിരുന്ന ആഭ്യന്തര യുദ്ധത്തിനെക്കാള്‍ ക്രൂരമായ രീതിയില്‍ കുട്ടികളടക്കം നിരവധിപേരുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗമുണ്ടായത്.

0Shares