ഡമാസ്‌കസ്: സിറിയയിലെ ഡമാസ്‌കസിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഡമാസ്‌കസിലെ അതീവ സുരക്ഷാ മേഖലയായ കഫ്ര സോസെയെ ലക്ഷ്യമിട്ടാണ് ചാവേര്‍ എത്തിയത്. മന്ത്രിമാരുടേയും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടേയും കാര്യാലയങ്ങളും രഹസ്വാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനവും സ്ഥിതിചെയ്യുന്ന സ്ഥലമാണ് കഫ്ര സോസെ. എന്നാല്‍ ഇവിടെനിന്നും ഏറെമാറിയാണ് സ്‌ഫോടനം ഉണ്ടായത്.
