ഹൈദരബാദ്: ഇന്ത്യന്‍ നായകന്‍ വിരാട്ട് കോഹിലി ടീം അംഗങ്ങളെ കരുതലോടെ കാണുന്ന കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. അതിനൊരുദാഹരണമായിരുന്നു ഇന്ത്യന്‍ താരവും ബാംഗ്ലൂര്‍ അംഗവുമായ മുഹമ്മദ് സിറാജ് കഴിഞ്ഞ ദിവസം കോഹ്ലിക്കൊരുക്കിയ വിരുന്ന സല്‍ക്കാരം. തൻ്റെ ടീം മേറ്റ് ആയ സിറാജ് വിരുന്നിന് വിളിച്ചപ്പോള്‍ തന്നെ കളിയുടെ കാര്യങ്ങളെല്ലാം ഒഴിവാക്കി കോഹിലി വീട്ടിലെത്തി. സണ്‍ റൈസേഴ്സിനെ നേരിടാനായി ഹൈദരാബാദിലെത്തിയപ്പോഴാണ് സിറാജ് കോഹ്ലിയെ വീട്ടിലേക്ക് ക്ഷണിച്ചത്. ഹൈദരാബാദുകാരനായത് കൊണ്ട് തന്നെ ഹൈദരാബാദി ബിരിയാണിയൊരുക്കിയാണ് സിറാജ് കോഹ്ലിയെ സ്വീകരിച്ചത്. കോഹിലിക്കൊപ്പം പാര്‍ത്ഥിവ് പട്ടേല്‍, യുസ്വേന്ദ്ര ചൗഹല്‍ എന്നിവരും ഉണ്ടായിരുന്നു.
ഹൈദരാബാദി ബിരിയാണിക്ക് പുറമെ ഹൈദരാബാദി വിഭവങ്ങളും സിറാജിൻ്റെ വിരുന്നിലുണ്ടായിരുന്നു. നിര്‍ണ്ണായക മത്സരത്തിനെത്തിയതാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ്. പ്ലേ ഓഫ് യോഗ്യത നേടണമെങ്കില്‍ ബാംഗ്ലൂരിന് ഇനിയുള്ള കളികള്‍ നിര്‍ണ്ണായകമാണ്. ആറ് പോയിന്റോടെ ആറാം സ്ഥാനത്താണ് ബാംഗ്ലൂര്‍. 2017 ലെ ലേലത്തിലാണ് സിറാജ് ശ്രദ്ധ നേടിയത്. 2.6 കോടിക്ക് ഹൈദരാബാദ് താരത്തെ സ്വന്തമാക്കിയപ്പോള്‍ ഏവരും അല്‍ഭുതപ്പെട്ടു. കഴിഞ്ഞ വര്‍ഷം സിറാജ് ഇന്ത്യന്‍ കുപ്പായത്തിലും അരങ്ങേറി. ഓട്ടോറിക്ഷാ ഡ്രൈവറാണ് സിറാജിൻ്റെ പിതാവ്. നിര്‍ധന കുടുംബത്തിലുള്ള സിറാജിൻ്റെ ജീവിതവും കുടുംബത്തിന്റെ കഷ്ടപ്പാടുകളൊക്കെ നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
