സിനിമ-സീരിയല്‍ നടന്‍ റാംമോഹന്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സിനിമ-സീരിയല്‍ നടന്‍ റാംമോഹന്‍ അന്തരിച്ചു

തിരുവനന്തപുരം: സിനിമാ സീരിയല്‍ താരം റാംമോഹന്‍ അന്തരിച്ചു. നിരവധി സീരിയലുകളില്‍ സഹനടനായും അച്ഛനായും വില്ലനായും അഭിനയിച്ച വ്യക്തിയായിരുന്നു റാം മോഹന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കോമയിലായിരുന്നു. ട്രിവാന്‍ഡറും ക്ലബില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ നെഞ്ച് വേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. കോട്ടണ്‍ഹില്‍ സ്‌കൂളിനടുത്തുള്ള വീട്ടില്‍ മൃതദേഹം എത്തിക്കും. വൈകുന്നേരം ശാന്തി കവാടത്തിലാണ് സംസ്‌കാരം.

0Shares