സിനിമ തിയേറ്ററിന് മുന്നില്‍ പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലി സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing സിനിമ തിയേറ്ററിന് മുന്നില്‍ പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലി സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടു

ഭാരതി നഗര്‍: സിനിമ തിയേറ്ററിന് മുന്നിലെ പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ യുവാവ് കൊല്ലപ്പെട്ടു. കിഴക്കന്‍ ബെംഗലുരുവിലെ ഭാരതിനഗറിനടുത്ത് സെന്റ് ജോണ്‍സ് റോഡിലെ ലാവണ്യ തിയേറ്ററിലെ പാര്‍ക്കിങ് ഫീ പിരിക്കുന്ന ശെല്‍വരാജാണ് 38 കാരനായ ഭരണീധരന്‍ എന്നയാളെ കൊലപ്പെടുത്തിയത്.

ബന്ധുവായ യുവാവുമൊത്താണ് ഭരണീധരന്‍ സിനിമ കാണാനെത്തിയത്. ഇവരോട് പത്ത് രൂപ പാര്‍ക്കിങ് ഫീ ശെല്‍വരാജ് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഭരണീധരനും ശെല്‍വരാജും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ശെല്‍വരാജും തിയേറ്റര്‍ ജീവനക്കാരനായ ശേഖറും ചേര്‍ന്ന് ഭരണീധരനെ അതിക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് തിയേറ്ററിനകത്തേക്ക് വലിച്ചുകൊണ്ടുപോയി ഇവിടെ വച്ചും മര്‍ദ്ദിച്ചു. തിയേറ്ററിലെ മറ്റ് ജീവനക്കാരാണ് ഭരണീധരനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.

0Shares