സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി തമിളഴകന്‍ വിജയ് സേതുപതി

  • Post category:news
  • Reading time:1 min read
You are currently viewing സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി തമിളഴകന്‍ വിജയ് സേതുപതി

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് കുറഞ്ഞ കാലയളവുകൊണ്ട് ആരാധകരുടെ മനസില്‍ ഇടം നേടിയ നടനാണ് വിജയ് സേതുപതി. സ്വാഭാവിക അഭിനയംകൊണ്ടാണ് താരം പെട്ടെന്ന് ആരാധക ഹൃദയങ്ങള്‍ കീഴടക്കിയത്. സ്വാഭാവിക അഭിനയത്തിന്റെ തമിളഴകന്‍ എന്നാണ് വിജയ് സേതുപതിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. വ്യത്യസ്തമായ വേഷങ്ങളില്‍ അവതരിച്ച് ജനഹൃദയങ്ങളിലേക്ക് ഓടിക്കയറിയ സാധാരണക്കാരന്‍. എന്നാല്‍, പുതിയ ചിത്രത്തിലേക്കുള്ള താരത്തിന്റെ വേഷപ്പകര്‍ച്ച ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമാ ലോകത്തെ ഞെട്ടിക്കുന്ന മേക്കോവറിലാണ് താരത്തിന്റെ പുതിയ വേഷം.

സീതാകാത്തി എന്ന പുതിയ ചിത്രത്തില്‍ എണ്‍പതുകാരന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. മക്കള്‍സെല്‍വന്റെ ‘നടുവിലെ കൊഞ്ചം പാക്കാതെ കാണോം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ബാലാജി തരണീധരനാണ് സീതാകാത്തി സംവിധാനം ചെയ്യുന്നത്. അര്‍ച്ചനയാണ് ചിത്രത്തിലെ നായിക. രമ്യ നമ്പീശന്‍, ഗായത്രി, പാര്‍വതി നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. താരത്തിന്റെ പുതിയ വേഷത്തിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത് ഓസ്‌കാര്‍ ജേതാക്കളായ കെവിന്‍ ഹാനെ , അലക്സ് നോബിള്‍ എന്നിവരാണ്. ഇതിനായി സംവിധായകനും താരവും കഴിഞ്ഞ മാസം അമേരിക്കയില്‍ പോയിരുന്നു. അതേസമയം, വിജയുടെ മേക്കപ്പ് വീഡിയോ ഇപ്പോള്‍ യൂട്യൂബിലും സാമൂഹ മാധ്യമങ്ങളിലും വന്‍ ഹിറ്റായിരിക്കുകയാണ്. നിമിഷങ്ങള്‍ കൊണ്ടാണ് ആരാധകര്‍ വീഡിയോ ഏറ്റെടുത്തത്.

0Shares