തിരുവനന്തപുരം: സിനിമാ മേഖലയില്‍ നിന്ന് ആദ്യമായി ഒരു താരം ഓഖി ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ചു. മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യര്‍. മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ രാവിലെ 11 മണിയോടെയാണ് മഞ്ജു വാര്യര്‍ സന്ദര്‍ശനം നടത്തിയത്.പൂന്തുറയിലെ വിവിധ വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ആശ്വസിപ്പിച്ച താരം അവരുടെ ദുഃഖങ്ങളില്‍ പങ്കുചേര്‍ന്നു. പൂന്തുറയില്‍നിന്ന് കടലില്‍പോയ 29 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. തീരപ്രദേശത്ത് മഞ്ജു എത്തിയത് അപ്രതീക്ഷിതമായാണ്. ആശ്വാസധനത്തിനപ്പുറം ദുഃഖത്തില്‍ പങ്കുചേരാനാണ് താന്‍ എത്തിയതെന്ന് മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തന്റെ ഭാഗത്തുനിന്നുള്ള സഹായപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും മഞ്ജു വ്യക്തമാക്കി. പിന്നീട് മറ്റിടങ്ങളിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന ഉറപ്പും താരം നാട്ടുകാര്‍ക്ക് നല്‍കി. കഴിഞ്ഞദിവസം ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാന്‍ കേന്ദ്രസംഘം കേരളത്തിലെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര അഡീ. സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായാണ് സംഘം തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
സിനിമാ മേഖലയില്‍ നിന്ന് ആദ്യമായി ഒരു താരം ഓഖി ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിച്ചു; പൂന്തുറയിലെ വീട്ടുകാര്‍ മഞ്ജുവാര്യരെ കണ്ടപ്പോള്‍ പറഞ്ഞതെന്ത്?