കൊല്‍ക്കത്ത: പ്രമുഖ ബംഗാളി സിനിമാ നടി പായല്‍ ചക്രവര്‍ത്തിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിരവധി ബംഗാളി സിനിമകളില്‍ വേഷമിട്ടിട്ടുള്ള പായല്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പായല്‍ വിവാഹമോചിതയാണ്. വെസ്റ്റ് ബംഗാളിലെ സിലിഗുരിയിലെ ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു പായല്‍ ചര്‍ച്ച് റോഡിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത്. ബുധനാഴ്ച രാവിലെ സിക്കിമിലേക്ക് പോകാനായിരുന്നു റൂമെടുത്തത്.
എന്നാല്‍ രാവിലെ ഹോട്ടല്‍ ജീവനക്കാരന്‍ ചെന്ന് വിളിച്ചപ്പോള്‍ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹമരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആത്മഹത്യയാണെന്ന സംശയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
