ഇന്റര്‍വ്യൂ സമയത്ത് സിനിമാ നടന്മാര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെങ്കില്‍ പെട്ടുപോകാറുണ്ട്; അത്തരം സാഹചര്യത്തില്‍ ഇംഗ്ലീഷ് അറിയാത്തവര്‍ നടന്‍ ജയറാമിനെ കണ്ട് പഠിക്കേണം

  • Post category:news
  • Reading time:1 min read
You are currently viewing ഇന്റര്‍വ്യൂ സമയത്ത് സിനിമാ നടന്മാര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെങ്കില്‍ പെട്ടുപോകാറുണ്ട്; അത്തരം സാഹചര്യത്തില്‍ ഇംഗ്ലീഷ് അറിയാത്തവര്‍ നടന്‍ ജയറാമിനെ കണ്ട് പഠിക്കേണം

കൊച്ചി: നടന്മാരായതുകൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ല. എങ്കിലും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെങ്കില്‍ പെട്ട് പോവും എന്നുള്ളത് പലരും അറിഞ്ഞിട്ടുള്ള കാര്യമാണ്. നടന്‍ ജയറാമും എ.എന്‍.ഐയുടെ മൈക്കിന് മുന്നില്‍ കുടുങ്ങി പോയതാണ് സംഭവം. സ്പെയിനില്‍ നിന്നും കാളയെ കൊല്ലുന്നത് കണ്ടെന്നുള്ള കാര്യത്തെ കുറിച്ചാണ് എ.എന്‍.ഐ യുടെ റിപ്പോര്‍ട്ടര്‍ ജയറാമിനോട് ചോദിച്ചത്. അതിനുള്ള ഉത്തരം തമിഴില്‍ പറയാന്‍ നോക്കിയെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പറയാനറിയാതെ ജയറാം നിന്നുപോവുകയും തന്നേക്കാള്‍ മകന്‍ നന്നായി ഇക്കാര്യം സംസാരിക്കുമെന്ന് പറഞ്ഞ് കാളിദാസിനെ ജയറാം വിളിപ്പിക്കുകയായിരുന്നു.

ജയറാം മലയാളത്തില്‍ കാളിദാസിനോട് പറഞ്ഞു. അത് കാളിദാസ് ഇംഗ്ലീഷില്‍ റിപ്പോര്‍ട്ടര്‍ക്ക് പറഞ്ഞുകൊടുത്തു. ചിലര്‍ ജയറാമിനെ കളിയാക്കി രംഗത്തെത്തിയെങ്കിലും നിരവധിപ്പേരാണ് താരത്തെ പിന്തുണച്ച് എത്തിയത്. അച്ഛന് വേണ്ടി സംസാരിച്ചത് അത്രയ്ക്ക് വലിയ അപരാതമൊന്നുമല്ലെന്ന് ആളുകള്‍ പറഞ്ഞു. അറിയാന്‍ പാടില്ലാത്തത് കൃത്യമായി അറിയില്ലെന്ന് പറഞ്ഞ് മാറികൊടുത്തു. കഷ്ടപ്പെട്ട് വിദ്യാഭ്യാസം കൊടുത്ത സ്വന്തം അച്ഛന് വേണ്ടി സംസാരിക്കുന്നതിന് കയ്യടിക്കുകയാണ് വേണ്ടതെന്ന് പലരും പറഞ്ഞു. തനിയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന സത്യസന്ധമായ പ്രസ്താവന നടത്തിയ കാവ്യാ മാധവന്റെ വീഡിയോ നേരത്തെ വാറലായിരുന്നു. ദുബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അറബികളടങ്ങുന്ന സദസില്‍ സംസാരിച്ച ശേഷമാണ് കാവ്യ കാര്യം വ്യക്തമാക്കിയത്.

 

0Shares