കൊച്ചി: കേരളത്തിലെ സിനിമാസമരം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതിന് പിന്നാലെ എല്ലാ തിയേറ്ററുകളും അടച്ചിടാന്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തെ എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള 350 ഓളം തിയേറ്ററുകള്‍ നിശ്ചലമാവും.

എ ക്ലാസ് തിയേറ്ററുകള്‍ ഒഴിവാക്കി സിനി എക്സിബിറ്റേഴ്സുമായും സംഘടനയ്ക്ക് പുറത്തുള്ള തിയേറ്ററുകളുമായും സഹകരിച്ച് 12 മുതല്‍ മുടങ്ങിക്കിടന്ന സിനിമകള്‍ റിലീസ് ചെയ്യാനുള്ള നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനത്തിന് പിന്നാലെയാണ് തിയേറ്ററുടമകള്‍ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
