സിനിമാക്കാര്‍ക്ക് ബുദ്ധിയും വിവരവുമില്ലെന്ന് ബി.ജെ.പി നേതാവ്; ഇദ്ദേഹത്തിന്റെ നിലവാരമുള്ള സിനിമാക്കാര്‍ കേട്ടോളൂ എന്ന് ഫറാന്‍ അക്തര്‍

  • Post category:news
  • Reading time:1 min read
You are currently viewing സിനിമാക്കാര്‍ക്ക് ബുദ്ധിയും വിവരവുമില്ലെന്ന് ബി.ജെ.പി നേതാവ്; ഇദ്ദേഹത്തിന്റെ നിലവാരമുള്ള സിനിമാക്കാര്‍ കേട്ടോളൂ എന്ന് ഫറാന്‍ അക്തര്‍

മുംബൈ: സിനിമാതാരങ്ങള്‍ ബുദ്ധിയും ജനറല്‍ നോളേജുമില്ലെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു. വിജയ് ചിത്രം മെര്‍ലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുമ്പോഴാണ് നരസിംഹ റാവു ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും സംവിധായകനുമായ ഫറാന്‍ അക്തര്‍ രംഗത്തെത്തി. നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു ഇത്തരത്തില്‍ സംസാരിക്കാന്‍ എന്നാണ് ഫറാന്‍ അക്തര്‍ ചോദിക്കുന്നത്. ഇദ്ദേഹത്തിന്റെ നിലവാരത്തിലുള്ള സിനിമാക്കാര്‍ ശ്രദ്ധിക്കുക, അയാള്‍ എന്താണ് നിങ്ങളെ പറ്റി പറയുന്നത് എന്ന് പറഞ്ഞുകൊണ്ട് ട്രോളുകയും ചെയ്യുന്നുണ്ട് ഫറാന്‍ അക്തര്‍. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് നരസിംഹ റാവു ഇക്കാര്യം പറഞ്ഞത്. സിനിമാതാരങ്ങള്‍ക്ക് ഐക്യവും ജനറല്‍ നോളെജും കുറവാണ് എന്നാണ് ബി.ജെ.പി വക്താവിന്റെ അഭിപ്രായം. ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി തുടങ്ങിയവെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും യു.പിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം പരാമര്‍ശിച്ചതുമാണ് വിജയ് ചിത്രത്തിനെതിരെ ബി.ജെ.പിക്ക് പ്രകോപനമായത്.
മെര്‍സല്‍ വിവാദം കൊഴുക്കുമ്പോള്‍ നിരവധി താരങ്ങളാണ് ചിത്രത്തിന് പിന്തുണ നല്‍കുന്നത്. തമിഴ് നിര്‍മ്മാതാക്കളുടെ സംഘടനയും നടികര്‍ സംഘവും ശക്തമായി തന്നെ പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ട്. സൂപ്പര്‍താരങ്ങളായ കമല്‍ഹാസന്‍, രജനി ഉള്‍പ്പെടെ നിരവധിപ്പേരാണ് ചിത്രത്തിനും വിജയ്ക്കും പിന്തുണയുമായി എത്തിയിരിക്കുന്നത്.

 

0Shares