ബംഗളൂരു: സിനിമ നിര്‍മ്മാണത്തിന്റെ പേരില്‍ പെണ്‍വാണിഭം നടത്തിയ പ്രമുഖ കന്നഡ സംവിധായകന്‍ പ്രക്യാത് പോണ്‍സി അറസ്റ്റില്‍. സുഹൃത്തിന്റെ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്താണ് ഇയാള്‍ പെണ്‍വാണിഭം നടത്തിയത്. പതിവായി അപരിചിതര്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഫ്‌ളാറ്റ് ഉടമയ്ക്ക് പരാതി നല്‍കുകയായിരുന്നു. 
പ്രക്യാത് പോണ്‍സിയോട് ഫ്‌ളാറ്റ് ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടപ്പോള്‍ ഗുണ്ടകളെ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഉടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍വാണിഭത്തിന്റെ കഥ പുറം ലോകമറിയുന്നത്. സിനിമയില്‍ അവസരം തരാനെന്ന് പറഞ്ഞാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്നാണ് അറസ്റ്റിലായ പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞത്.