സിനിമയുടെ ഓഡീഷന് സാരി ധരിച്ചു വരാന്‍ എന്നോട് പറഞ്ഞു; വീഡിയോ പുറത്ത് വിട്ടതാരാണെന്നറിയില്ല; ശാലുവിന്‍റെ ഒരു വീഡിയോ ലീക്കായതിന് പിന്നാലെ താരത്തിന് അസഭ്യവർഷം

  • Post category:news
  • Reading time:1 min read
You are currently viewing സിനിമയുടെ ഓഡീഷന് സാരി ധരിച്ചു വരാന്‍ എന്നോട് പറഞ്ഞു; വീഡിയോ പുറത്ത് വിട്ടതാരാണെന്നറിയില്ല; ശാലുവിന്‍റെ ഒരു വീഡിയോ ലീക്കായതിന് പിന്നാലെ താരത്തിന് അസഭ്യവർഷം

സോഷ്യല്‍ മീഡിയയില്‍ വീഡിയോ ലീക്കായതോടെ നടിക്കെതിരെ അസഭ്യവര്‍ഷം. ഇതിനെതിരെ പ്രതികരിച്ച് ഇപ്പോള്‍ താരം നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ പുറത്ത് വിട്ടത് ആരാണെന്ന് അറിയില്ലെന്നും അത് തന്‍റെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന ഭയമുണ്ടെന്നും നടി പറയുന്നു. സംവിധായകന്‍റെ പേര് പറയാന്‍ ശാലു വിസമ്മതിച്ചിരുന്നു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനാണ് അയാള്‍ എന്ന് മാത്രമാണ് ശാലു പറഞ്ഞത്.

സിനിമയുടെ ഓഡീഷന് സാരി ധരിച്ചു വരാന്‍ എന്നോട് പറഞ്ഞു. മേല്‍വിലാസവും തന്നു. അയാളുടെ ഓഫീസില്‍ വച്ചാണ് അഭിമുഖമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അത് ഓഫീസ് അല്ലെന്നും അയാളുടെ വീടാണെന്നും എനിക്ക് മനസ്സിലായത്. എന്നോട് വൃത്തിക്കെട്ട കാര്യങ്ങള്‍ അയാള്‍ സംസാരിക്കാന്‍ തുടങ്ങി. അത് കേട്ടപ്പോള്‍ എന്റെ ശരീരം ആകെ വിയര്‍ക്കാന്‍ തുടങ്ങി. അയാള്‍ എ.സി ഓണ്‍ ചെയ്തു. ചതി മനസ്സിലായ ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതാണെന്നും ശാലു പറയുകയുണ്ടായി.

കഴിഞ്ഞ ദിവസമാണ് മീടു ആരോപണവുമായി യുവനടി ശാലു ശ്യാമു രംഗത്തെത്തിയിരുന്നത്. തന്‍റെ കൂടെ കിടക്കുകയാണെങ്കില്‍ വിജയ് ദേവേരക്കൊണ്ടയുടെ ചിത്രത്തിലെ നായിക വേഷം സംവിധായകന്‍ ഓഫര്‍ ചെയ്തിരുന്നുവെന്നാണ് ശാലു പറഞ്ഞത്. ഇതിനുപിന്നാലെയാണ് ശാലുവിന്‍റെ ഒരു വീഡിയോ ലീക്കായത്.

0Shares