ചെന്നൈ: സിനിമയില്‍ നഗ്‌നയായി അഭിനയിച്ചുവെന്നാരോപിച്ച് പുതുമുഖ നടി ധന്യ ഏലിയാസ് റഫിയ ബാനുവിന് വധഭീഷണി. 18.5.2009 എന്ന സിനിമയില്‍ ധന്യ അഭിനയിച്ചിരുന്നു. മെയ് 14 ന് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ കോളുകള്‍ വന്നതായി ധന്യ ചെന്നൈ സിറ്റി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
വടപളനിയിലെ ധന്യയുടെ വാടക വീട്ടിലെ ലാന്റ് ഫോണിലേക്കാണ് ഭീഷണി കോള്‍ വന്നത്. തമിഴ്പുലികളുടെ സംഘടനയായ എല്‍.ടി.ടി.ഇയെ ആസ്പദമാക്കിയാണ് 18.5.2009 ഒരുക്കിയിരിക്കുന്നത്. അതേ പശ്ചാത്തലത്തില്‍ ഒരുക്കിയ പോര്‍ക്കളത്തില്‍ പൂ എന്ന സിനിമയില്‍ ധന്യ വേഷമിട്ടിട്ടുണ്ട്.
പോര്‍ക്കളത്തില്‍ പൂവിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മോശമായി സംസാരിച്ചതിന് പുറമെ സിനിമ പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ധന്യ പറയുന്നു. മാതാവിനൊപ്പം ജീവിക്കുന്ന തനിക്കു വേണ്ട സംരക്ഷണം നല്‍കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ധന്യ പറയുന്നു.
സിനിമയില്‍ നഗ്‌നയായി അഭിനയിച്ചുവെന്നാരോപിച്ച് പുതുമുഖ നടിക്ക് വധഭീഷണി