കൊച്ചി: അഭിനയ രംഗത്ത് മിന്നിത്തിളങ്ങാന്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ കൂടി എത്തുന്നു. പ്ലസ് ടു എന്ന ആദ്യ സിനിമയിലൂടെ ശ്രദ്ധേയനായ ഷെബിയുടെ പുതിയ ചിത്രമായ ‘ഐ ആം 21 ‘ലാണ് നിരഞ്ജ് വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തില്‍ മിയ നായികയായി എത്തും. അല്‍ത്താരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി.ആര്‍ സലീം ,അരുണ്‍ നാരായണ്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഊട്ടി, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ഷൂട്ടിംഗ് ലോക്കേഷന്‍.
