സിനിമയില്‍ തങ്ങള്‍ അവതരിപ്പിച്ച പോലീസല്ല ശരിക്കും കേരളാ പോലീസ്; ചോദ്യം ചെയ്യലിലെ പുതുമകളില്‍ താരങ്ങള്‍ പെട്ടുപോകുന്നു; പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യയുടെ മൊഴി വ്യാജമെന്ന് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing സിനിമയില്‍ തങ്ങള്‍ അവതരിപ്പിച്ച പോലീസല്ല ശരിക്കും കേരളാ പോലീസ്; ചോദ്യം ചെയ്യലിലെ പുതുമകളില്‍ താരങ്ങള്‍ പെട്ടുപോകുന്നു; പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യയുടെ മൊഴി വ്യാജമെന്ന് പോലീസ്


കൊച്ചി: മലയാള സിനിമയുടെ തിരശീലയില്‍ താര ശരീരത്തില്‍ മിന്നിമറഞ്ഞ പൊലീസല്ല കേരളാ പോലീസ് എന്ന് കുറഞ്ഞപക്ഷം ദിലീപിനും കാവ്യയ്ക്കും എങ്കിലും ഇപ്പോള്‍ മനസിലായിരിക്കണം. സുനിലിനെ അറിയില്ലെന്നാണ് അഞ്ചുമണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലില്‍ കാവ്യ മാധവന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ ഈ വാദത്തെ പോലീസ് പൊളിച്ചടുക്കി. താന്‍ രണ്ടുമാസം കാവ്യയുടെ ഡ്രൈവര്‍ ആയിരുന്നെന്നാണ് പൊലീസിന് സുനി നല്‍കിയ മൊഴി.

കാവ്യയോട് അടുപ്പമുളള കൂടുതല്‍പേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തേക്കും. സുനിയുമായി കാവ്യയ്ക്ക് മുന്‍പരിചയമുണ്ടോ എന്നറിയാനായി മുന്‍ സിനിമകളുടെ ലൊക്കേഷനുകളില്‍ അന്വേഷണ സംഘം തിരച്ചില്‍ നടത്തിയിരുന്നു. കാവ്യ മാധവന് പള്‍സര്‍ സുനിയെ പരിചയമുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സെറ്റില്‍ കാവ്യയുടെ ഡ്രൈവര്‍ ആയി
സുനി എത്തിയിരുന്നതായാണ് വിവരം കാവ്യയും ദിലീപും അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലും സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച പിന്നെയും എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകളും സുനി ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതായും പൊലീസ് കണ്ടെത്തിയതായാണ് അറിയുന്നത്.

ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയപ്പോഴും സുനിയെ അറിയില്ലെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് കാവ്യയുടെ മൊഴി നല്‍കിയത്. കാവ്യയും അമ്മയും നല്‍കിയ മൊഴികളില്‍ പൊലീസിന് സംശയങ്ങള്‍ ബാക്കിയുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്രസ്ഥാപനത്തില്‍ നല്‍കിയിരുന്നതായി പള്‍സര്‍ സുനി നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു.

0Shares