സിനിമയിലെ ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി.

  • Post category:news
  • Reading time:1 min read
You are currently viewing സിനിമയിലെ ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി.

ന്യൂഡല്‍ഹി: സിനിമയിലോ ഡോക്യുമെന്റിയിലോ ഉള്‍പ്പെട്ട ദേശീയ കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണ്ടെന്ന് സുപ്രീം കോടതി. സിനിമകളുടെ ഭാഗമായി ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതുണ്ടോ എന്ന് വ്യക്തതവരുത്താനായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നും കാണികള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്.

0Shares