
സ്വന്തമായി ഉപയോഗിക്കാനായി ബാഗേജിനകത്ത് കഞ്ചാവ് സൂക്ഷിച്ച യാത്രക്കാരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ക്വലാലംപൂരിലേക്ക് യാത്ര ചെയ്യാനെത്തിയ മൂലമ്പിള്ളി സ്വദേശി ബിനിലിന്‍റെ ബാഗേജിൽ നിന്നുമാണ് സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

എക്സറേ പരിശോധനയിൽ സംശയം തോന്നിയ സുരക്ഷ വിഭാഗമാണ് ബിനിലിനെ പിടികൂടിയത്. പിന്നീട് ഇയാളെ എക്സൈസിന് കൈമാറി.
