ഒട്ടാവ: മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി പറക്കുന്നവിമാനത്തിന്റെ മുകളില്‍ കയറിയ യൂട്യൂബ് താരം താഴേക്ക് വീണു മരിച്ചു. സാഹസിക വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ കനേഡിയന്‍ റാപ്പറായ ജോണ്‍ ജെയിംസാണ് മരിച്ചത്. ബ്രിട്ടീഷ് കൊളമ്പിയയിലെ വേര്‍നണില്‍ ശനിയാഴ്ചയാണ് സംഭവം. പറക്കുന്ന വിമാനത്തിന് മുകളിലൂടെ സാഹസികമായി നടന്നും തൂങ്ങിക്കിടന്നും പല തവണ പരിശീലനം നടത്തിയിരുന്നു. അതിനുശേഷമാണ് ജെയിംസ് സംഗീത വീഡിയോയുടെ ചിത്രീകരണത്തിനായി വിമാനത്തിന് മുകളില്‍ സാഹസികതയ്ക്ക് ഒരുങ്ങിയത്.
വിമാനത്തിന്റെ ചിറകിലേക്ക് നടന്നടുക്കുമ്പോള്‍ പെട്ടെന്ന് വിമാനം കുത്തനേ താഴേക്ക് ചെരിയുകയായിരുന്നു. പൊടുന്നനെയുള്ള അപകടമായിരുന്നതിനാല്‍ പാരച്യൂട്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല.അതോടെ ജോണ്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. സ്റ്റണ്ട് വിദഗ്ധനായിരുന്ന ജോണിന്റെ മരണത്തെ റോയല്‍ കനേഡിയന്‍ പോലീസ് ഒരു പാരച്യൂട്ടറുടെ പെട്ടെന്നുള്ള മരണം എന്നാണ് വിശേഷിപ്പിച്ചത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വിമാനം പിന്നീട് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി.
സാഹസിക വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ യൂ ട്യൂബ് താരം വിമാനത്തിൻ്റെ ചിറകില്‍ നിന്നു വീണ് മരിച്ചു