സാലറി ചാലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി; വിസമ്മതപത്രം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing സാലറി ചാലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി; വിസമ്മതപത്രം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: പ്രളയം ഉണ്ടായ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജീവനക്കാര്‍ ഇഷ്ടമുള്ള തുക നല്‍കിയാല്‍ മതി എന്നും നിര്‍ബന്ധിതമായിട്ടുള്ള പിരിവ് അനുവദനീയമല്ല എന്നും കോടതി പറഞ്ഞു. ജീവനക്കാരുടെ സാമ്പത്തിക അവസ്ഥകൂടി സര്‍ക്കാര്‍ മനസിലാക്കണം എന്നും സര്‍ക്കാര്‍ നിര്‍ബന്ധബുദ്ധി കാട്ടരുത് എന്നും കോടതി വ്യക്തമാക്കി. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേരുകള്‍ പുറത്ത് വിടുന്നതോ മറ്റേതെങ്കിലും തരത്തില്‍ അവരുടെ വിവരങ്ങള്‍ പുറത്ത് വിടുന്നതോ ജീവനക്കാരുടെ ആത്മാഭിമാനത്തെ മുറിവേല്‍പിക്കുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ജീവനക്കാര്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നത് നല്‍കട്ടെ. നിശ്ചിത തുക വേണമെന്നു പറയുന്നതു ശരിയല്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും സാലറി ചലഞ്ചിലേക്കായി ഒരു മാസത്തെ ശമ്പളം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

0Shares