സാരി, പണം എന്നിവ മുതല്‍ കരിമ്പ് വരെ; ജനങ്ങള്‍ക്ക് വേറിട്ട പൊങ്കല്‍ സമ്മാന പൊതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing സാരി, പണം എന്നിവ മുതല്‍ കരിമ്പ് വരെ; ജനങ്ങള്‍ക്ക് വേറിട്ട പൊങ്കല്‍ സമ്മാന പൊതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

തെങ്കാശിയിലെ ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ പൊങ്കല്‍ സമ്മാന കിറ്റ്. സ്ഥിരമായി റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് തമിഴ്‌നാട് സര്‍ക്കാരിന്‍റെ ഈ പൊങ്കല്‍ സമ്മാനം ലഭിക്കുന്നത്. ആയിരം രൂപ,സാരി, പച്ചരി, ശര്‍ക്കര, രണ്ടടി നീളമുള്ള കരിമ്പ് എന്നിവ അടങ്ങുന്നതാണ് സമ്മാന കിറ്റ്.

അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയുടെയും മുഖ്യമന്ത്രി എടപ്പാടി പഴനി സ്വാമിയുടെയും ചിത്രം പതിച്ച തുണിസഞ്ചിയിലാണ് പൊങ്കല്‍ സമ്മാനം വിതരണം ചെയ്യുന്നത്. ഈ മാസം പതിനാലാം തീയതി മുതല്‍ പതിനാറുവരെയാണ് പൊങ്കല്‍ ആഘോഷം നടക്കുന്നത്.

0Shares